പുറമേരി : 2024-25 അധ്യയന വർഷത്തെ ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവം നവംബർ 9,11,12,13 തിയ്യതികളിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുമെന്ന് കടത്തനാട് രാജാസ് സ്കൂളിൽ വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
292 ഇനം മൽസരങ്ങളിലായി 73 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തിനടുത്ത് കലാ പ്രതിഭകൾ മാറ്റുരക്കും.
മുഴുവൻ രചനാ മൽസരങ്ങളും ഒമ്പതാം തിയ്യതി ശനിയാഴ്ച നടക്കും.
11, 12, 13 തിയ്യതികളിൽ 8 വേദികളിലായി കലാ മൽസരം നടക്കും , ലോകത്തെ 8 ഭാഷകളിലുള്ള മൽസരങ്ങളാണ് നടക്കുന്നത്.
അത് കൊണ്ട് തന്നെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി , അറബി, സംസ്കൃതം, ഉറുദു, കന്നഡ, തമിഴ് ഭാഷകളിൽ മേളം, ഉൽസവം എന്നർത്ഥം വരുന്ന പദമാണ് വേദികൾക്ക് നൽകിയത്.
11 ന് തിങ്കൾ രാവിലെ 10 മണിക്ക് വടകര എം.എൽ എ.കെ. കെ.രമ കലോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വേദിയിൽ സംഗീതരംഗത്തെ യുവ പ്രതിഭയും പൂർവ്വ വിദ്യാർത്ഥിയുമായ അഭിരാമിൻ്റെ സംഗീത പരിപാടിയും ഉണ്ടാവും .
സമാപന സമ്മേളനം നാദാപുരം എം എൽ എ ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്യും
പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർ പേഴ്സൺ അഡ്വ: വി.കെ.ജ്യോതി ലക്ഷ്മി, പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. സീന, എ. ഇ. ഒ സ്വപ്ന ജൂലിയറ്റ്, ജനറൽ കൺവീനർ ഹേമലത തമ്പാട്ടി, ഹെഡ് മിസ്ട്രസ്. കെ. ഷൈനി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.എം .ഗീത, പബ്ലിസിറ്റി ചെയർമാൻ, കെ.എം.സമീർ മാസ്റ്റർ, പബ്ലിസിറ്റി കൺവീനർ സി വി നൗഫൽ മാസ്റ്റർ, പ്രോഗ്രാം കമ്മറ്റി കൺവീനർ എ.കെ. അബ്ദുല്ല, എച്ച്.എം. ഫോറം കൺവീനർ കിരൺലാൽ , പി.ടി.എ പ്രസിഡണ്ട് കെ.കെ.രമേഷൻ, എൻ.വി. എ.റഹ്മാൻ മാസ്റ്റർ പങ്കെടുത്തു.
#welcome #Chompala #sub #district #School #Art #Festival