പുറമേരി: (nadapuram.truevisionnews.com) ചോമ്പാല സബ് ജില്ല കലോത്സവ നഗരിയിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് "ചായപ്പീട്യ" എന്ന പേരിൽ ഒരുക്കിയ ചായക്കട ശ്രദ്ധേയമാകുന്നു.
ചായയും പലഹാരങ്ങളും മറ്റു ഭക്ഷ്യവിഭവങ്ങളും ഒരുക്കിയാണ് വിദ്യാർത്ഥികൾ പണം സ്വരൂപിക്കുന്നത്. കച്ചവടത്തിൽ നിന്നും സമാഹരിക്കുന്ന തുക സാന്ത്വന സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് കടയുടെ നിർമ്മാണവും പ്രവർത്തനവും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നിറഞ്ഞ പിന്തുണയാണ് ഈ കാരുണ്യ കൂട്ടായ്മക്ക് നൽകുന്നത്.
ചോമ്പാല എ.ഇ.ഒ.സ്വപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അപർണ രാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ. കെ.രമേശൻ, പ്രിൻസിപ്പൽ ഇ.കെ ഹേമലത തമ്പാട്ടി,ഇ. കെ.ലളിതാംബിക, മുഹമ്മദ് ഷമീർ, എം. കെ.റികിൽ, അബ്ദുൽ ലത്തീഫ് സംസാരിച്ചു.
#Teapot #NSS #TeaShop #Kalotsavanagari #Charity