പുറമേരി:(nadapuram.truevisionnews.com) പ്രമുഖ സഹകാരിയും, കോൺഗ്രസ് നേതാവുമായിരുന്ന പി.ബാലകൃഷ്ണകുറുപ്പിൻ്റെ 25-ാം ചരമവാർഷിക ദിനം കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കുനിങ്ങാട്ടെ വീട്ടു വളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് മുൻ കെ.പി സി.സി പ്രസിഡന്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ,ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, ശ്രീജേഷ് ഊരത്ത്, കെ.ടി ജെയിംസ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, എം കെ ഭാസ്കരൻ, ടി കുഞ്ഞിക്കണ്ണൻ, പി.കെ സുരേഷ് ആനന്ദൻ ഏലിയാറ ഉൾപ്പെടെ വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
#Pbalakishnakurupp #congress #observes #death #anniversary