തൂണേരി: (nadapuram.truevisionnews.com) സംസ്ഥാന കാർഷിക യാത്രവൽക്കരണ മിഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പായ 'കാർഷിക യന്ത്രം സർവം ചലിതം തൂണേരി' സമാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന സമാപന സമ്മേളനം പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി എന്നിവർ സംസാരിച്ചു
തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് 10 ദിവസം നീണ്ടുനിന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 48 കാർഷിക യന്ത്രങ്ങളിൽ 36 എണ്ണം പൂർണമായും റിപ്പയർ ചെയ്തു.
30 ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങളാണ് സൗജന്യ നിരക്കിൽ അറ്റകുറ്റപ്പണി ചെയ്‌തത്.
കൂത്താളി കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രത്തിലെ പ്രൊജക്ട് എൻജിനിയറായ എ ദിദീഷ്, ടെക് നിഷ്യന്മാരായ ജിജോ ജോർജ്, വി വി അമൽ, അശ്വിൻ മനോജ്, സിഡാർഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
#Repair #camp #agricultural #machinery #Thooneri #Block Panchayath #concluded