അരൂർ: കടമേരി സമദർശി കലാകായിക വേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ ജ്വാല നാടിന്റെ രോഷമായി. ഇരുപത്തിമൂന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കലയാണ് ലഹരി എന്ന പേരിൽ മലമൽതാഴ ജനകീയ ജ്വാല തീർത്തത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാടൊന്നാകെ ജ്വാല തീർക്കാനെത്തി. എക്സൈസ് ഓഫീസർ കെ.പി.ശ്രീജേഷ് ഉദ്ഘാടനം ചെയ്യ്‌തു. കെ.ടി.കെ ജിനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റീത്ത കണ്ടോത്ത്, സി.പി.നിധീഷ്, അബ്ദുള്ള പാറോള്ളതിൽ, പി.എം.ഷിനു എന്നിവർ സംസാരിച്ചു
കെ അഞ്ജന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു സി.പി.രതീഷ് കുമാർ സ്വാഗതവും എൻ.പി.ദിനേശൻ നന്ദിയും പറഞ്ഞു.
#Samadarshi #anti #drugs #popular #flame #remarkable