#valayamfhc | താളം തെറ്റുന്നു; വളയത്തെ സർക്കാർ ആശുപത്രിയെ വീണ്ടെടുക്കാൻ നാടുണരണം

#valayamfhc | താളം  തെറ്റുന്നു; വളയത്തെ സർക്കാർ ആശുപത്രിയെ വീണ്ടെടുക്കാൻ നാടുണരണം
Dec 4, 2024 09:44 PM | By Athira V

നാദാപുരം : ( www.truevisionnews.com) ''രോഗികൾ വരുമ്പോൾ ഡോക്ടർമാർക്ക് ബേജാറാ, കുട്ടികളുടെ ഡോക്ടറാവട്ടെ ഒന്ന് തൊട്ടുപോലും നോക്കാതെ തട്ടിവിടുകയാണ് ". ആശുപത്രിയിൽ കാത്തിരുന്നു മടുത്ത ഒരു രോഗിയുടെ പരിഭവം.

" ഈ വലിയ ക്യൂവിൽ മണിക്കൂറോളം കാത്ത് നിന്ന് അവിടെ എത്തിയപ്പോഴാ പറയുന്നത് ഇൻസുലിനും പല മരുന്നുകളും തീർന്നെന്ന് ".

വളയത്തെ സാധാരണക്കാരായ രോഗികളുടെ നിരാശയും പരിഭവവും അറിഞ്ഞാണ് ഞങ്ങൾ ആശുപത്രിയിൽ എത്തിയത്. നിറയേ രോഗികളും കൂട്ടിരിപ്പുകാരും.

ഒപിയിൽ പരിശോധിക്കാൻ രണ്ട് ഡോക്ടർമാർ മാത്രം . അത്യാഹിതമായി രോഗികൾ എത്തിയാൽ നിരീക്ഷണ മുറിയിലും മുറിവ് കെട്ടുന്നിടത്തേക്കും ഈ ഡോക്ടർമാർ തന്നെ ഓടണം.


രോഗികൾക്ക് മാത്രമല്ല ഇവിടെ അത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കുമുണ്ട് ഒട്ടേറ പരാതികളും പരിഭവങ്ങളും. മികവിൻ്റെ കേന്ദ്രമായി പേരെടുത്ത വളയത്തെ സർക്കാർ ആശുപത്രിയിൽ അടിമുടി താളം തെറ്റാൻ തുടങ്ങി.

അടുത്തിടെ വരെ മാതൃകാപരമായി പ്രവർത്തിച്ച വളയം ഗവർമെൻറ് ഫാമിലി ഹെൽത്ത് സെൻറർ പ്രവർത്തനം താളം തെറ്റി തുടങ്ങിയിട്ട് മാസങ്ങളായി.

ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. അത്യാവശ്യമരുന്നുകളും കിട്ടാനില്ല ജീവിതശൈലി രോഗത്തിനുള്ള മരുന്നുകൾ പതിവായി വാങ്ങുന്നവരും ആശുപത്രിയിൽ എത്തി മടങ്ങുകയാണ്. ഒ പി ഡോക്ടർമാരുടെ പട്ടിക ക്ലബുകളും മറ്റും

സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്, ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്ന് ഇത് മാറ്റി.

കൂടുതൽ രോഗികൾ എത്തിയാൽ ഡോക്ടർമാർ കുഴങ്ങും. പല ദിവസവും രണ്ടോ മൂന്നോ ഡോക്ടർമാർ മാത്രം. രോഗികളാകട്ടെ 600 അധികവും.

സാധാരണക്കാരായ രോഗികളുടെ സൗകര്യാർത്ഥം ആശുപത്രിയുടെ പ്രവർത്തന സമയം വൈകിട്ട് 5. 30 വരെ നീട്ടിയെങ്കിലും രാവിലെ ഏഴ്ഡോക്ടർമാർ വേണ്ടെടുത്ത് ഉള്ളത് മൂന്ന് പേർ മാത്രം. മെഡിക്കൽ ഓഫീസറുടെ അവധി വരുമ്പോൾ ഒപിയിലുള്ള ഡോക്ടർ ആശുപത്രിയുടെ അക്കാദമിക് പ്രവർത്തനങ്ങളിലേക്ക് കടക്കും.

അപ്പോൾ ചികിത്സ ലഭിക്കാതെ രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കണം. പിഎസ്‌സി നിയമനം നടക്കാത്തതിനാൽ ഒരു അസിസ്റ്റൻറ് സർജന്റെ ഒഴിവ് ഇവിടെ ദീർഘകാലമായിയുണ്ട് .

കഴിഞ്ഞ മാസം മെഡിക്കൽ ഓഫീസറും അവധിയിലായിരുന്നു. അസിസ്റ്റൻറ് മെഡിക്കൽ സർജൻ ആഗസ്റ്റ് മുതൽ അവധിയിലാണ് .അവർ 2025 ഫെബ്രുവരി 21 വരെ അവധി അപേക്ഷ നൽകിയിരിക്കുകയാണ്.


ഈ പോസ്റ്റിലും പകരം നിയമനം ഇല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ നിയമനം നടത്താം. ഇത്തരത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുടെ സേവനം ഉപയോഗിച്ചാണ് ആശുപത്രിയിൽ ഉച്ചക്കുശേഷം ഉള്ള ഒ പി നടന്നുപോകുന്നത്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും കുറവുണ്ട് . ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ രണ്ട് ഒഴിവ് ഇവിടെയുണ്ട്.

ഒരു ജീവനക്കാരി കഴിഞ്ഞ ദിവസം ഇവിടെ നിന്ന് സ്ഥലം മാറിപ്പോയി.

ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട് .

മൂന്നു പേർ വേണ്ടയിടത്ത് താൽക്കാലികമായി നിയമിച്ച രണ്ടുപേർ മാത്രമാണ് ഇപ്പോൾ ഉള്ളത്. പിഎസ് സി ആണ് ഈ ഒഴിവ് നികത്തേണ്ടത്.

തൂണേരി ബ്ലോക്ക് പഞ്ചായത്തും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയും നിയമിച്ച രണ്ടുപേരാണ് ഇപ്പോൾ ഫാർമസിയുടെ പ്രവർത്തനം ഭാഗികമായി മുന്നോട്ടു കൊണ്ടുപോകുന്നത്.

ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം വന്നിരിക്കുകയാണ്. ഇദ്ദേഹം കൂടി പോകുന്നതോടെ ആശുപത്രി കേന്ദ്രീകരിച്ചുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളും പാടെ താളം തെറ്റും.


സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ഭൗതിക സംവിധാനങ്ങളാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം വളയത്തെ സർക്കാർ ആശുപത്രിയിൽ ഏർപ്പെടുത്തിയത്. എന്നാൽ ഇവയൊക്കെ വൃത്തിയായി സൂക്ഷിക്കാൻ ഇവിടെ ആവശ്യത്തിന് ക്ലീനിങ് സ്റ്റാഫുകൾ ഇല്ല.

ഒരുകാലത്ത് ദുർഗന്ധം വമിക്കുന്ന ആശുപത്രി എന്ന സ്ഥിതി ഇപ്പോൾ ആകെ മാറിയിട്ടുണ്ട്.

എന്നാൽ യഥാസമയം ശുചീകരണം നടന്നില്ലെങ്കിൽ എല്ലാം പഴയപടിയാകും.

ഗ്രേഡ് ടു വിഭാഗത്തിൽ രണ്ട് ഒഴിവുകളുണ്ട്. എംപ്ലോയ്മെൻറ് വഴിയാണ് ഈ നിയമനം നടക്കേണ്ടത്. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ദിവസക്കൂലിക്ക് നിയമിക്കുന്നവരാണ് ഇപ്പോൾ ആശുപത്രിയും പരിസരവും ശുചിയായി സൂക്ഷിക്കുന്നത്.

ആശുപത്രിക്ക് മുന്നിൽ രോഗികളുടെ പ്രതിഷേധവും അമർഷവും നാൾക്കുനാൾ ഏറുകയാണ്. വിവിധ രാഷ്ട്രീയ- യുവജന സംഘടനകൾ സമരം നടത്തിയെങ്കിലും ആരും ഉണർന്നിട്ടില്ല.

ആശുപത്രി ദുരവസ്ഥയിലേക്ക് നീങ്ങുന്നത് ആരോഗ്യ മന്ത്രി ഉൾപ്പെടെ ഉളളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റിയും രാഷ്ട്രീയ പാർട്ടികളും ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

#must #come #together #recover #government #hospital #Valayam

Next TV

Related Stories
#ksspa | സമ്മേളനം 7ന് ; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ; നാദാപുരം നിയോജകമണ്ഡലം സമ്മേളനം ശനിയാഴ്‌ച

Dec 4, 2024 10:00 PM

#ksspa | സമ്മേളനം 7ന് ; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ; നാദാപുരം നിയോജകമണ്ഡലം സമ്മേളനം ശനിയാഴ്‌ച

ഉമ്മൻചാണ്ടി നഗറിൽ നടക്കുന്ന പരിപാടി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ...

Read More >>
#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 4, 2024 08:37 PM

#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#VilangadRelief | പറഞ്ഞതെല്ലാം ഉറപ്പ്;  കേന്ദ്രം കനിഞ്ഞില്ലെങ്കിലും വിലങ്ങാട് പുഴ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ നൽക്കും -  മന്ത്രി കെ രാജൻ

Dec 4, 2024 06:38 PM

#VilangadRelief | പറഞ്ഞതെല്ലാം ഉറപ്പ്; കേന്ദ്രം കനിഞ്ഞില്ലെങ്കിലും വിലങ്ങാട് പുഴ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ നൽക്കും - മന്ത്രി കെ രാജൻ

ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു....

Read More >>
#EzdanMotors | എസ്ദാൻ മോട്ടോർസ്; ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ

Dec 4, 2024 02:23 PM

#EzdanMotors | എസ്ദാൻ മോട്ടോർസ്; ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ

മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ...

Read More >>
Top Stories










News Roundup






Entertainment News