അരൂർ : ( nadapuramnews.com) പെരുമുണ്ടച്ചേരിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ്കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച കയ്യാലിൽ കുട്ടി മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു.

സിപിഐ എം ചുഴലി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ പി അശോകൻ അധ്യക്ഷനായി. കൂടത്താംകണ്ടി രവി, എം ധനേഷ് എന്നിവർ സംസാരിച്ചു. എം എം സന്ദീപ് കുമാർ ലഹരിവിരുദ്ധ ക്ലാസെടുത്തു. കെ പി സുരേഷ് സ്വാഗതവും സി കെ സുമ നന്ദിയും പറഞ്ഞു
#kayyalil #kuttymaster #nadapuram