നാദാപുരം : ( nadapuramnews.com) ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന .

കല്ലാച്ചി- വളയം റോഡില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിൽ കലാശിച്ചത്.
കല്ലാച്ചി വിഷ്ണും മംഗലത്തു നിന്ന് കല്യാണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ കല്ലുമ്മലിൽ വെച്ച് മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാറിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു.
പുളിയാവ് സ്വദേശിയായ ചാലിൽ നിധിൻ്റെ കുടുംബം സഞ്ചരിച്ച കാറാണ് അക്രമിച്ചത്. അബിൻ നിധിൻ, നിധിൻ്റെ ഭാര്യ ആതിര, ഇവരുടെ ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്.
ആറംഗ സംഘമാണ് കുടുംബത്തെ അക്രമിച്ചെന്നാണ് പരാതി. അക്രമത്തിൽ ഗ്ലാസിൻ്റെ ചില്ല് കുഞ്ഞിന്റെ കണ്ണിൽ തറച്ചു കയറി. കാറിൽ ഉണ്ടായിരുന്ന മാതാവിനെ പുറത്തിറക്കി കുഞ്ഞിനെ അമ്മയുടെ കൈയ്യിൽ നിന്ന് പിടിച്ച് വലിച്ച് താഴെയിടാൻ ശ്രമം ഉണ്ടായതായതായും അക്രമികൾ കയ്യേറ്റം ചെയ്തതായും നിധിൻ പറഞ്ഞു.
വിഷ്ണുമംഗലം പാലത്തിന് സമീപം വെച്ച് കാറും തമ്മിൽ ഉരസിയതുമായി വാക്കേറ്റം ഉണ്ടായങ്കിലും പ്രശ്നം അവിടെ വെച്ച് തന്നെ പരിഹരിച്ച് വീട്ടിലെക്ക് വരികയാരുന്നു. കുടുംബവും എന്നാൽ കല്ലമ്മൽ വെച്ച് ഒരു സംഘം അക്രമികൾ തടഞ്ഞ് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
#Family #travelling #car #attacked #Jathiyeri #Oneperson #reportedly #custody