പുറമേരി : (nadapuram.truevisionnews.com) മുതുവടത്തൂർ വിവി എൽപി സ്കൂൾ പ്ലസ്ടു -എസ്എസ്എൽസി വിജയികൾക്കും, ഈ വർഷത്തെ കലോത്സവ, ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ മേളകളിലെ വിജയികൾക്കും അനുമോദന സദസ്സും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച സൈബർ ലഹരി ബോധവത്കരണ ക്ലാസ് രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു . ഒപ്പം സ്കൂൾ ലൈബ്രറിയിലേക്ക് പിടിഎ നൽകിയ പുസ്തകങ്ങളും കൈമാറി.
ചോമ്പാൽ എഇഒ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പ്രേംജിത്ത് സി പി അധ്യക്ഷനായി.
ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പിടിഎ വൈസ് പ്രസിഡന്റ് ശരണ്യ ലിജിൻ ഹെഡ് മിസ്ട്രെസ്സിന് കൈമാറി.
ഒപ്പം 2024-25 അധ്യയന വർഷത്തെ രചനോത്സവം ഒന്നാം തരത്തിലെ കുഞ്ഞു മക്കളുടെ കഥകളും, കവിതകളും അടങ്ങിയ പുസ്തകം എഇഒ പ്രകാശനം ചെയ്തു.
ഹെഡ് മിസ്ട്രെസ് ഷാകിനി സി വി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ കെ ബാബു,കെ കെ ബാലൻ, എം പി ടി എ പ്രസിഡന്റ് നിസി, കെജി പിടിഎ പ്രസിഡന്റ് രാഗി എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
#Pratibha #Sangamam #Awareness #class #parents #valedictory #session #winners