തൂണേരി: (nadapuram.truevisionnews.com) വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ സംഗമം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജസീർ ടി പി. ഫസൽമാട്ടാൻ അഭിഷേക് എൻ കെ ഹരിശങ്കർ എം, പ്രേംജിത്ത് കെ സി. തുഷാർ രാജൻ സി പി. താഹിർ ടിപി, റിയാസ് എ പി, നവജൂദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
#torchlight #demonstration #Congress #protests #against #increase #electricity #charges #Thooneri