Featured

#BudsSchool | ബഡ്സ് ജില്ലാ കലോത്സവം; വാണിമേൽ ബഡ്സ് സ്കൂൾ ജേതാക്കൾ

News |
Dec 12, 2024 07:52 PM

നാദാപുരം: (nadapuram.truevisionnews.com) കലയുടെ ഏഴഴക് വിടർത്തിയ 'മഴവില്ല് 2024" ബഡ്സ് ജില്ലാ കലോത്സവത്തിൽ 70 പോയിന്റുമായി വാണിമേൽ ബഡ്സ് സ്കൂൾ ജേതാക്കളായി.

പുതുപ്പാടി ബഡ്സ് സ്കൂൾ (27) രണ്ടാം സ്ഥാനവും, മാവൂർ ബഡ്സ് സ്കൂൾ (24 )മൂന്നാം സ്ഥാനവും നേടി .

40 ബെഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 350 ലധികം കുട്ടികളാണ് പങ്കെടുത്തത്. ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.

വിജയികൾക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗം കെ .കെ ലതിക ട്രോഫി വിതരണം ചെയ്തു.

തൂണേരി പഞ്ചായത്ത് പ്രസിഡൻറ് സുധാ സത്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. സി .കവിത, അസിസ്റ്റൻറ് ജില്ല മിഷൻ കോഡിനേറ്റർമാരായ പി .സൂരജ് , പി. എൻ .സുശീല, ജില്ലാ പ്രോഗ്രാം മാനേജർ ആർ. അനഘ,എന്നിവർ സംസാരിച്ചു

#Buds #District #Arts #Festival #Vanimel #Buds #School #Winners

Next TV

Top Stories