നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗവ കോളേജ് ഇക്തിയാർ സ്റ്റുഡന്റസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണവും മഞ്ഞപ്പിത്ത പ്രതിരോധവും നടത്തി.
നാദാപുരം ഗവ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ ജെ തൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സുധീപ് അധ്യക്ഷനായി.
വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിന് വേണ്ടിയാണ് കോളേജ് യൂണിയൻ പഠന ക്ലാസ് സംഘടിപ്പിച്ചത്.
നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി ക്ലാസിന് നേതൃത്വം നൽകി.
കോളേജ് യൂണിയൻ ചെയർമാൻ സി പി ഹാദിൽ സ്വാഗതവും ശാരിക ഗോപിനാഥ് നന്ദിയും പറഞ്ഞു.
#AIDS #Day #Jaundice #Prevention