നാദാപുരം: (nadapuram.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്പിന്റെ വോട്ടർ പട്ടിക ചീഫ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് നാദാപുരം ഗ്രാമപഞ്ചായത്തിലെ 24 വാർഡിലെയുംകരട് വോട്ടർ പട്ടിക പുറത്തു വന്നതുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം താക്കീതായി മാറി.
ഇലക്ഷൻ കമ്മീഷന്റെ അനുവാദത്തോടുകൂടി പ്രസിദ്ധീകരിക്കേണ്ടുന്ന വോട്ടർ പട്ടികയാണ് കരട് പട്ടികയായി സിപിഎം പ്രാദേശിക ഘടകങ്ങൾക്ക് ലഭിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രവർത്തകർ നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ സമരം ചെയ്തിട്ടുള്ളത്. കല്ലാച്ചി കോർട്ട് റോഡിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു. ഡിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ പ്രക്രിയകളെ അട്ടിമറിച്ചു കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനകങ്ങളുടെ അധികാരം കൈക്കലാക്കാമെന്നുള്ളത് വെറും വ്യാമോഹമെന്നും കേരളത്തിൽ അധികാരത്തിലിരിക്കുന്ന പിണറായി സർക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി പ്രതികരിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രവീൺ കുമാർ പറഞ്ഞു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഹമീദ് വലിയാണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി , യുഡിഎഫ് നേതാക്കളായ മുഹമ്മദ് ബംഗളത്ത് , അഡ്വ.എ സജീവൻ , കെ എം രഘുനാഥ് , സി കെ നാസർ, നിസാർ എടത്തിൽ, പി കെ ദാമു മാസ്റ്റർ ,വി വി റിനീഷ് എന്നിവർ സംസാരിച്ചു. അബ്ബാസ് കണേക്കൽ , എം സി സുബൈർ ,കോടുകണ്ടി മൊയ്തു ,വാസു എരഞ്ഞിക്കൽ, എ വി മുരളീധരൻ ,ഇ കുഞ്ഞാലി ,,വി ജലീൽ ഇ വി ലീജൻ ,എ കെ സുബൈർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Voter list tampering UDF protests threatened in Nadapuram