ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു നാദാപുരം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഒ ശ്രീധരൻ എൻഡോവ്‌മെൻ്റ് വിതരണം ഇരിങ്ങണ്ണൂരിൽ സിപിഐ എം ഏരിയാ സെക്രട്ടറി എ മോ ഹൻദാസ് ഉദ്ഘാടനം ചെയ്തു.
ആർട്ടിസാൻസ് യൂണിയൻ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കാണ് എൻഡോവ്മെന്റ് വിതരണം ചെയ്തത്.



യൂണിയൻ ഏരിയാ പ്രസിഡന്റ് ടി അനിൽകുമാർ അധ്യക്ഷനായി. സിപിഐ എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി പി പുരുഷു, സിഐടിയു ഏരിയാ കമ്മിറ്റി അംഗം എം രാജൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം മഹേഷ് കല്ലിട്ടതിൽ, ഏരിയാ ജോ. സെക്രട്ടറി ടി രാജീവൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
O Sreedharan Endowment distributed in Iringannoor