നാദാപുരം:(nadapuram.truevisionnews.com)കേരള പ്രവാസി സംഘം കല്ലാച്ചി മേഖല സമ്മേളനം കല്ലാച്ചിയിൽ ജില്ലാ പ്രസിഡൻറ് കെ സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ടി കണ്ണൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി സി കെ ബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ കണ്ണൻ, ഏരിയ സെക്രട്ടറി കെ പി അശോകൻ, ജില്ലാ കമ്മിറ്റിയംഗം എൻ ഗോവിന്ദൻ, കെ ടി കെ ഭാസ്കരൻ, സുകുമാരൻ ഇരിങ്ങന്നൂർ, സി രാഗേഷ്, ശശീന്ദ്രൻ വളയം, അജിത്ത് എടച്ചേരി, എം ദാസൻ,എന്നിവർ സംസാരിച്ചു. സി കെ ബാലൻ സ്വാഗതവും ടി ശ്രീജിത്ത് നന്ദിയും പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ഉപഹാരം നൽകി ആദരിച്ചു.
പ്രസിഡൻറ് ടി കണ്ണൻ, സദു, വൈസ് പ്രസിഡന്റുമാർ ടി ബാലൻ, സെക്രട്ടറി സി കെ ബാലൻ, ജോയിന്റ് സെക്രട്ടറിമാർ എം ദാസൻ, ടി ശ്രീജിത്ത്, ട്രഷറർ എം ബാബു എന്നിവർ ഭാരവാഹികളായി
Kerala Pravasi Sangham organized a regional conference in Kallachi