നാദാപുരം: (nadapuram.truevisionnews.com) കേരളീയ മുസ്‌ലിംകളുടെ വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് സമസ്ത ജില്ലാ പ്രസിഡൻ്റ് എ.വി അബ്ദുറഹ്മാൻ മുസ്ല്യാർ അഭിപ്രായപ്പെട്ടു.
പുത്തൻ വാദികളുടെയും വികല വിശ്വാസ പ്രചാരകരുടെയും കുതന്ത്രങ്ങളെ അറിവും ആശയ ഭദ്രതയും കൊണ്ട് നേരിട്ട പണ്ഡിത മഹത്തുക്കളുടെ പ്രകാശ സമാനമായ നേതൃത്വവും ഏത് സാഹചര്യത്തിലും ദീനിന് പ്രാധാന്യം കൽപിക്കുന്ന ബഹുജനങ്ങളുടെ പിന്തുണയുമാണ് സമസ്തയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.



സമസ്ത നൂറാം വാർഷികത്തിൻ്റെ നാദാപുരം നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ നാദാപുരം ജാമിഅഃ ഹാശിമിയ്യയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിന്നു അദ്ദേഹം. ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി മുഖ്യ പ്രഭാഷണം നടത്തി.
ടി.വി.സി അബ്ദുസമദ് ഫൈസി, പി.കെ അഹമ്മദ് ബാഖവി, സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി, സൂപ്പി നരിക്കാട്ടേരി, പി.പി അശ്റഫ് മുസ്ല്യാർ, മുഈനുദ്ദീൻ നിസാമി, മുഹമ്മദ് പടിഞ്ഞാറത്തറ, എൻ.പി കുഞ്ഞബ്ദുല്ല മുസ്ല്യാർ, പി.സി മൊയ്ദീൻ മുസ്ല്യാർ, പി അസീസ് ഫൈസി, ഇസ്മയിൽ ഹാജി എടച്ചേരി, ടി.എം.വി അബ്ദുൽ ഹമീദ്, ഇസ്മായിൽ ദാരിമി വെള്ളമുണ്ട, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കോറോത്ത് അഹമ്മദ് ഹാജി, അലി വാണിമേൽ, സയ്യിദ് മുഹമ്മദലി യമാനി, അശ്റഫ് കൊറ്റാല, ഇ അബ്ദുൽ അസീസ് മാസ്റ്റർ, എം.പി അബ്ദുൽ ജബ്ബാർ മൗലവി, കുഞ്ഞബ്ദുല്ല കൊമ്മിളി, അനീസ് ചേലക്കാട് പ്രസംഗിച്ചു.
Samastha District President AV Abdurahman Muslyar said that Samastha is a movement that has safeguarded the faith of Kerala Muslims