നാദാപുരം: (nadapuram.truevisionnews.com)ബീഹാർ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള വിധിയെഴുത്താവുമെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പറഞ്ഞു.ആർ.ജെ.ഡി നാദാപുരം നിയോജകമണ്ഡലം കമ്മറ്റി നേതൃയോഗം നാദാപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ സജിത് കുമാർ , ജില്ലാ കമ്മറ്റിയംഗങ്ങളായ എം.കെ മൊയ്തു, പി.എം നാണു, എം.പി വിജയൻ, മഹിളാ ജനത ദൾ മണ്ഡലം പ്രസിഡണ്ട് ശ്രീജ പാല പറമ്പത്ത്, ആർ.വൈ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷ്, മണ്ഡലം പ്രസിഡണ്ട് അമൽ കോമത്ത് , മണ്ഡലം ഭാരവാഹികളായ കെ.വി നാസർ,വി.കെ പവിത്രൻ, എം. ബാൽ രാജ്, സി.എച്ച് ഫൈസൽ മായൻ എന്നിവർ പ്രസംഗിച്ചു.



പി. സഞ്ജയ് ബാവ, സുനിൽ എന്നിവർക്ക്എം.കെ ഭാസ്കരൻ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ പ്രസിഡണ്ടായ ശേഷം ആദ്യമായി നാദാപുരം മണ്ഡലത്തിലെത്തിയ എം.കെ ഭാസ്കരനെ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് പൊന്നാടയണിയിച്ച് അനുമോദിച്ചു.ജൂലായ് 27 ന് എം.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം കല്ലാച്ചിയിലും മാത്യു മാസ്റ്റർ അനുസ്മരണം 30 ന് വിലങ്ങാട്ടും വെച്ച് നടത്താൻ തീരുമാനിച്ചു.
RJD Nadapuram Constituency Committee Leadership Meeting Inaugurated in Nadapuram m k baskaran