കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി കേരളത്തിലെ വൈദ്യുതി ചാർജ്ജ് വർദ്ദനവിനെതിരായി വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
വർഷാവർഷം മുറപോലെ കേരളത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ദിപ്പിച്ച് സാധാരണ ജനങ്ങളെ സർക്കർ കൊള്ളയടിക്കുന്നു.
ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വലിയ വിലക്കയറ്റവും,മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ഇല്ല എന്ന ബോഡ് പ്രതർശിപ്പിക്കുകയും ചെയ്യുന്ന സർക്കാർ സാധരണക്കാരന്റെ ദുരിതമകറ്റാൻ യാതൊന്നും ചെയ്യുന്നില്ല എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.
അടിക്കടിയുള്ള നികുതി വർദ്ദനവും , സാമ്പത്തിക മാധ്യവും ചെറുകിട മേഖലയെ തകർത്തെന്നും, ഇത്തരത്തിലുളള വിലവർദ്ദനവ് വ്യാപാര മേഖലക്ക് വലിയ ദുരിതമാൺ സമ്മാനിക്കുന്നതെന്നും വ്യാപാര സംഘടന ഓർമ്മപ്പെടുത്തി.
ഷംസുദ്ദീൻ ഇല്ലത്ത്, എം സി ദിനേശൻ , റഹമത്ത് ചിറക്കൽ, നജീബ് ഏലിയാട്ട്, സുധീർ ഒറ്റപുരക്കൽ, പോക്കുഹാജി, മിലാഷ്, സഹീർ, അജയകുമാർ, ഷഫീഖ്, നാസർ സവാന, അസീസ് ഇൻഡോറ, അഫ്സൽ, സുധീർ ഐ കെ എന്നിവർ നേതൃത്വം നൽകി.
#Traders #protest #against #hike #electricity #charges