വളയം: (nadapuram.truevisionnews.com) ബഹുമുഖ പ്രതിഭ പി.ബി അൻഷുൽ സ്മരണാർഥം 'യുവതയെ ലഹരിക്ക് വിട്ടുകൊടുക്കില്ല' എന്ന സന്ദേശത്തോടെ പ്രണവം ക്ലബ് അച്ചംവീട് സംഘടിപ്പിച്ച അണ്ടർ 15 സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. പുലരി ക്ലബ് കാലികൊളുമ്പ് വിന്നേഴ്‌സ് ട്രോഫിയും ജാസ് ജാതിയേരി റണ്ണേഴ്‌സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി.

വൈകുന്നേരം സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.ടി നിഷ ഉദ്ഘടനം ചെയ്യുകയും നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ എ.പി ലഹരിക്കെതിരെ ബോധവത്കരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ പി.സി ഷാജി, എ.വി ലിനീഷ്, സി.ബാബു, നിധിൻകൃഷ്ണ എ.പി എന്നിവർ സംസാരിച്ചു.
Under 15 Sevens Football Tournament organized Pranavam Club Achamveedu concluded