നാദാപുരം : (nadapuram.truevisionnews.com) ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശമുയർത്തി മെക് സെവൻ നാദാപുരം ഏരിയ തല സംഗമം വെള്ളി രാവിലെ ആറിന് വാണിമേൽ പാലത്തിന് സമീപത്തെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ഉദ്ഘാടനം ചെയ്യും. നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി മുഖ്യാഥിതിയാവും.മെക് സെവൻ ഡോ സലാഹുദ്ദീൻ വ്യായമ പരിപാടിക്ക് നേതൃത്വം നല്കും.ഏരിയിലെ എട്ടു യൂനിറ്റിൽ നിന്നും 500ഓളം അംഗങ്ങൾ പങ്കെടുക്കും.
ബ്രാൻഡ് അബാസിഡർ അറക്കൽ ബാവ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഏരിയ കോഡിനേ,റ്റർ പി ഷൗക്കത്ത് ,അബ്ബാസ് കണേക്കൽ, ഇ സിദ്ദീഖ്, എം എ വാണിമേൽ എന്നിവർ പങ്കെടുത്തു.
Mec Seven meeting tomorrow