നാദാപുരം: (nadapuram.truevisionnews.com) പ്രവാചക നിന്ദ നടത്തിയ കാർട്ടൂൺ ഷെയർ ചെയ്ത യുവാവിന്റെ നിലപാടിനെയും ഈ വിഷയത്തിൽ എഡ്ഡിപിഐ നടത്തിയ പ്രകടനത്തെയും പുറമേരിയിൽ ചേർന്ന സർവകക്ഷിയോഗം അപലപിച്ചു. നാദാപുരം പോലീസ് കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു.

നാടിന്റെ മത സൗഹാർദാന്തരീക്ഷം തകർക്കുന്നവർക്കെതിരെ സർവ കക്ഷി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ, വാർഡ് മെമ്പർ രവി കൂടത്താം കണ്ടി, സി.പി.നിധീഷ്, ടി കുഞ്ഞിക്കണ്ണൻ, എം.എ ഗഫൂർ, ഷംസു മഠത്തിൽ സൂപ്പി മാസ്റ്റർ, മാനത്താനത്ത് ലത്തീഫ്, ടി. കെ രാഘവൻ, നാദാപുരം എസ്‌ഐ സുരേഷ് കുമാർ, സിപിഒ പി.പി സനൽ കുമാർ എന്നിവർ സംസാരിച്ചു.
Don't destroy atmosphere religious harmony strong action should be taken All party meeting