കല്ലാച്ചി: (nadapuram.truevisionnews.com) ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി ചേലക്കാട് ഏരിയ മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി. യാത്രയയപ്പ് സംഗമം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പിനരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ.ശഫീഖ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.മൊയ്തു സ്വാഗതം പറഞ്ഞു.

മഹല്ല് ഖത്തീബ് അബൂബക്കർ ഫൈസി ഇയ്യാട് കോമത്ത് ഹസൻ ഫലാഹി,പി.കെ. ഇസ്മായിൽ ഫലാഹി, എടത്തിൽ നിസാർ,മണ്ടോടി ബഷീർ മാസ്റ്റർ,എം.സി.സുബൈർ, വി.ടി.കെ മുഹമ്മദ്,കെ.പി. ഇബ്രാഹിം,ടി.കെ. മൊയ്തു കോട്ടയിൽ റഷീദ്.പി.കെ.അബൂബക്കർ മസ്റ്റർ, എ.ടി. ഫൈസൽ,നന്തോത്ത് മുഹമ്മദ്,വി.വി.നാസർ സംസാരിച്ചു.
Hajj pilgrims sent off Kallachi