---
title: "#Dyfi | സ്നേഹ ചോറ്; നാട് നൽകിയ പൊതിച്ചൊറുകളുമായി അവർ മിഴി നീരോപ്പി"
english_title: " #rice #drank #millet #water #wrappers #provided #country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/255940/rice-drank-millet-water-wrappers-provided-country"
published_at: "2024-12-13T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bec6487c55_dyfi.jpg"
keywords: []
---

# #Dyfi | സ്നേഹ ചോറ്; നാട് നൽകിയ പൊതിച്ചൊറുകളുമായി അവർ മിഴി നീരോപ്പി

> **Lead Summary:** **വളയം: **വയറെരിയുന്നവരുടെ മിഴി നനയാതെ ഈ യുവജന പ്രസ്ഥാനം കോഴിക്കോട് മെഡിക്കൽ കോളേജിൽ കാവൽ നിൽക്കാൻ തുടങ്ങിയിട്ട് ഏറെയായി.

## Article Content

**വളയം: **വയറെരിയുന്നവരുടെ മിഴി നനയാതെ ഈ യുവജന പ്രസ്ഥാനം കോഴിക്കോട് മെഡിക്കൽ കോളേജിൽ കാവൽ നിൽക്കാൻ തുടങ്ങിയിട്ട് ഏറെയായി.

ഡിവൈഎഫ്ഐ ഹൃദയപൂർവം പരിപാടിയിൽ മൂവായിരത്തിലധികം പേർക്ക് ഉച്ച ഭക്ഷണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്നലെ ഡിവൈഎഫ്ഐ വളയം മേഖല കമ്മിറ്റിക്കായിരുന്നൂ .

മേഖലയിലെ അഞ്ഞൂറിലധികം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി. പുലർച്ചെ തന്നെ അടുക്കളകൾ ഉണർന്നു .

യുവതി - യുവാക്കളെ കൂടാതെ വീട്ടമ്മമാരും പ്രായമുള്ളവരും മുതിർന്നവരും ആവേശ പൂർവ്വം പരിപാടിയുടെ ഭാഗമായി.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പൊതിച്ചോറ് യാത്രയുടെ ഫ്ളാഗ് ഓഫ് സിപിഐഎം വളയം ലോക്കൽ കെഎം ദാമു ഉദ്ഘാടനം ചെയ്തു.

ടി കണാരൻ , കെ ശ്രീജിത്ത്,ഡി വൈ എഫ് ഐ നേതാക്കളായ രാഹുൽ യു കെ, ശ്രീജേഷ് ടി, അർജുൻ ഒ പി, ലിനീഷ് എ പി, ശരത് കുമാർ, അഭിനവ് ഇ കെ, അഭിനവ് വി കെ, അമയ വി കെ, അഭിജിത്, ഷിജിത് കെ, കൃഷ്ണ പ്രയാഗ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/255940/rice-drank-millet-water-wrappers-provided-country)