വളയം: (nadapuram.truevisionnews.com) ആശുപത്രിയിൽ എത്തുന്നവരോട് മാന്യമായി പെരുമാറണം എന്ന് ആവശ്യപ്പെട്ട് വളയം ഗവ. ഹോസ്പിറ്റലിൽ ഡിവൈഎഫ്ഐ പ്രതിഷേധം.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന ഡോക്ടർ രോഗികളോടു മോശമായി പെരുമാരുന്നുവെന്ന പരാതിയെ തുടർന്ന് ആണ് പ്രതിഷേധം.
ഇന്ന് വൈകിട്ട് വളയം ഹോസ്പിറ്റലിൽ ഡിവൈഎഫ്ഐ വളയം മേഖല കമ്മിറ്റി നടത്തിയ നേതൃത്വത്തിലായിരുന്നു പ്രതിഷേധം, ഇനിയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നാൽ ശക്തമായ പ്രതിഷേധന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇത്തരം ജീവനക്കാർക്കെതിരെ ശക്തമായി ഇടപ്പെടുമെന്നും ഡിവൈഎഫ്ഐ വളയം മേഖല കമ്മിറ്റി അറിയിച്ചു.
സൃദനേഷ് മേഖല സെക്രട്ടറി, ശ്രീജിത്ത് കെ ബ്ലോക്ക് മെമ്പർ, നിഖിൽ പി പി (ഡിവൈഎഫ്ഐ ബ്ലോക്ക് മെമ്പർ), ദീപക് (മേഖല പ്രസിഡന്റ്), ടി ശ്രീജേഷ് (മേഖല ട്രെസ്റ്റ്ർ), അഭിജിത്, ജയേഷ്, രാഹുൽ കുമാർ യു കെ മേഖല എക്സിക്യൂട്ടീവ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
#Conduct #should #respectful #Ring #Govt #DYFI #protest #hospital