നാദാപുരം: (nadapuram.truevisionnews.com) വളയം അയ്യപ്പക്ഷേത്രത്തിൽ 56 വാർഷികാഘേഷവും അയ്യപ്പൻ വിളക്കും, ലക്ഷാർച്ചനയും, ഡിസംബർ ഇന്ന് മുതൽ 18 വരെ നടക്കും.
ഇന്ന് ഗണപതി ഹോമം, അഖണ്ഡനാമം ജപം, വിശേഷാൽ പൂജകൾ, അന്നദാനം.വൈകൂന്നേരം ദീപാര ധന, ഭജന, അദ്ധ്യാത്മീക പ്രഭാഷണം, വിവിധ കലാപരിപാടികൾ എന്നീ വനടത്തപ്പെടുന്നു.
നാളെ കാലത്ത് ഗണപതി ഹോമം വിശേഷാൽ പൂജകൾ ക്ഷേത്രം തന്ത്രി കുനിയില്ലത്ത് കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ലക്ഷാർച്ചന ആരംഭം, ഉച്ചക്ക് അന്നദാനം. വൈകൂന്നേരംദീപാര ധന, ഭജന, രാത്രി വിവിധ കലാപരിപാടികൾ, എന്നിവ നടത്തപ്പെടുന്നു '
16ന് കാലത്ത് ഗണപതിഹോമം, കലശപൂജ, വിശേഷാൽ പൂജകൾ, കാലത്ത് മുതൽ ലക്ഷാർച്ചന ആരംഭം, ഉച്ചക്ക് അന്നദാനം. വൈകൂന്നേരം ദീപാര ധന, ഭജന 17 ന് കാലത്ത് ഗണപതിഹോമം, കലശ പൂജ, വിശേഷാൽ പൂജകൾ, കാലത്ത് മുതൽ ലക്ഷാർച്ചന ആരംഭം, ഉച്ചക്ക്, അന്നദാനം, അർച്ചന പ്രസാദം വിതരണം. വൈകുന്നേരംദീപാര ധന, ഭജന, അത്താഴപൂജ,
18 ന് കാലത്ത് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, തിരുവുടയാട വരവ്, ഉച്ചക്ക് .അന്നദാനം, വൈകുന്നേരം ദീപാര ധന, ഭജന ,വളയം ശ്രീപരദേവതാ ക്ഷേത്രത്തിൽ നിന്നും പാലക്കൊമ്പ് എഴുന്നള്ളത്ത് വളയം ടൗൺ വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
തുടർന്ന് ശ്രീ അയ്യപ്പൻ വിളക്ക്, പേട്ട വിളി, പൊലി പാട്ട്, തിരി ഉഴിച്ച ൽ, കനലാട്ടം, വെട്ടും, തടവും, ഗുരുതി തമർപ്പണത്തേടെ സമാപനം.
#Start #today #Annul #Celebration #Ayyappan #Lamp #Valayam #Ayyappa #Temple