പുറമേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പരിണയം, വൈവാഹിക വിദ്യാഭ്യാസ പദ്ധതിക്കായി (പ്രി ആൻ്റ് പോസ്റ്റ് മരിറ്റൽ എഡ്യുക്ഷേൻ) ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് പുറമേരി കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കുടുത്താം കണ്ടി സുരേഷ് മാസ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബീന കല്ലിൽ ,CDPO ശ്രിമതി ചിൻമയി എസ്സ് ആനന്ദ്, സൂപ്പർവൈസർ ഫസ്ലി പി.കെ എന്നിവർ സംസാരിച്ചു.
ക്യാമ്പിലെ അംഗങ്ങൾക്ക് മുഹമ്മദ് ഫൈസൽ, ഡോക്ടർ മുതാംസ് എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ് നയിച്ചു.
#Marital #Education #two #day #training #camp #organized #Purameri