പുറമേരി : (nadapuram.truevisionnews.com) പുറമേരി പഞ്ചായത്ത് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രമുഖസഹാകാരിയായിരുന്ന പി ബാലകൃഷ്ണ കുറുപ്പിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ സഹകാരി അവാർഡ് വടകര താലൂക്ക് കാർഷിക വികസന ബേങ്ക് മുൻ പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ പടയൻ കുഞ്ഞമ്മദിന് നൽകാൻ തീരുമാനിച്ചതായി ജൂറി കമ്മറ്റി ഭാരവാഹികളായ കെ സജീവൻ, പി ദാമോദരൻ മാസ്റ്റർ എന്നിവർ അറിയിച്ചു.
10,000 രൂപയും പ്രശംസി പത്രവുമടങ്ങിയ അവാർഡ് 26 ന് വൈകീട്ട് 4 ന് പുറമേരിയിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദിഖ് എം.എൽ.എ സമ്മാനിക്കും
#Balakrishnakurup #Memorial #Award #Padayan