വളയം: (nadapuram.truevisionnews.com) സുമനസുകളുടെ കനിവിനായി കാത്തിരിക്കുകയാണ് ആന്മിയ എന്ന എട്ട് വയസുകാരി. “ഹൈഡ്രോസഫാലസ്” എന്ന മാരകമായ രോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ആന്മിയ.
വളയം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പ്രണവം അച്ചംവീട് ക്ലബ്ബിന് പിൻവശത്തായി താമസിക്കുന്ന മംഗലശ്ശേരി അഖിന - മിഥുൻ ദമ്പതികളുടെ മകളാണ് ആന്മിയ.
8 വയസ്സിനിടെ തന്നെ 4 തവണ ബ്രെയിൻ ശസ്ത്ക്രിയകൾക്ക് വിധേയമാക്കേണ്ടി വന്നു. വീണ്ടും ശസ്ത്രക്രിയകൾ അനിവാര്യമാണ്.
നിലവിൽ കഴിഞ്ഞ കുറെ നാളുകളായി ദിവസേന അമ്പതിനായിരം രൂപയോളമാണ് ചികിത്സാ ചെലവ്. കുടുംബം അവരുടെ സാമ്പത്തിക കഴിവിന്റെ പരമാവധി ചെലവിട്ട് ചികിത്സ നൽകി കഴിഞ്ഞു. ഇനി ചികിത്സ തുടരണമെങ്കിൽ സാമ്പത്തിക സഹായം അത്യാവശ്യമാണ്.
കഴിഞ്ഞ ദിവസം പ്രണവം ക്ലബ്ബിൽ വച്ച് നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സാമ്പത്തിക സമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് 9 മണിവരെ പ്രണവം ക്ലബ്ബിൽ സഹായപണപയറ്റ് നടക്കുന്നു.
#Anmiya #seeking #mercy #Forming #medical #aid #committee #raising #money