നാദാപുരം : (nadapuram.truevisionnews.com ) തുണേരി ബ്ലോക്ക് കേരളോത്സവത്തിൽ വാണിമേൽ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി.
തുണേരി രണ്ടാം സ്ഥാനവും പുറമേരി മൂന്നാം സ്ഥാനവും നേടി. കലാവിഭാഗത്തിൽ പുറമേരി ചാമ്പ്യൻമാരായി.
രണ്ടാം സ്ഥാനം വാണിമേലും മൂന്നാം സ്ഥാനം തൂണേരിയും നേടി. തൂണേരി ഇവി യുപിയിൽ സമാപന സമ്മേളനം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ അധ്യക്ഷയായി. ടി അരവിന്ദാക്ഷൻ, കെ കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. സുധ സത്യൻ സ്വാഗതവും ദേവിക രാജ് നന്ദിയും പറഞ്ഞു
#Vanimeel #Panchayat #became #overall #champions #Thuneri #Block #Keralolsavam