നാദാപുരം: (nadapuram.truevisionnews.com) പശ്ചിമ ഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്ന ചിറ്റാരി മലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ ഖനന ഭൂമിയിലേക്ക് ബഹുജന മാർച്ച് നടത്തി.

വളയം ഇൻസ്പെക്ടർ ഇ വി ഫായീസ് അലിയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.പ്രദേശത്തെ ജനങ്ങൾ കുടുംബസമേതം സമരത്തിൽ അണിനിരന്നത്. നൂറുക്കണക്കിന് പേർ സമരത്തിൽ പങ്കെടുത്തു.
ഖനന ഭൂമിയിലെ പ്രവേശന കവാടത്തിൽ ധർണ്ണ നടത്തി. സിപിഐ എം ജില്ല കമ്മിറ്റി അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു. എ ചന്ദ്രബാബു അധ്യക്ഷനായി.വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു, കെ പി രാജീവൻ എന്നിവർ സംസാരിച്ചു.പി ബി ബൈജു സ്വാഗതം പറഞ്ഞു.
#march #CPI(M) #not #allow #granite #mining #Chitari