---
title: "എടച്ചേരിയിൽ ഒരുക്കമായി; കോ- ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച്ച"
english_title: "Kerala Cooperative Service Pensioners Association District Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295898/kerala-cooperative-service-pensioners-association-district-conference"
published_at: "2025-06-12T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b01d0430eb_EDACHERY.jpg"
keywords: []
---

# എടച്ചേരിയിൽ ഒരുക്കമായി; കോ- ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച്ച

> **Lead Summary:** നാദാപുരം : കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ശനി രാവിലെ 9 മുതൽ എടച്ചേരി കമ്യൂണിറ്റി ഹാളിൽ (കൊല്ലം കണ്ടി രവീന്ദ്രൻനഗർ) നടക്കും.

## Article Content

നാദാപുരം : കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ശനി രാവിലെ 9 മുതൽ എടച്ചേരി കമ്യൂണിറ്റി ഹാളിൽ (കൊല്ലം കണ്ടി രവീന്ദ്രൻനഗർ) നടക്കും.

സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. ഇ കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

മുതിർന്ന നേതാക്കളെ സമ്മേളനത്തിൽ ആദരിക്കും .വാർത്ത സമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ രാഘവൻ, സ്വാഗത സംഘം എം എം അശോകൻ, ടി കെ ഗോപാലൻ, പി സേതുമാധവൻ, ഇ വി നാണു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295898/kerala-cooperative-service-pensioners-association-district-conference)