കല്ലാച്ചി: (nadapuram.truevisionnews.com)ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടച്ചു പൂട്ടിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് കൃത്യമായ മാനദണ്ഡം പാലിച്ച് തുറന്നു. കല്ലാച്ചി മത്സ്യമാർക്കറ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ ഇന്നലെ നാദാപുരം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നാദാപുരം പഞ്ചായത്ത് സെക്രട്ടറി റജുലാൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
കല്ലാച്ചി മത്സ്യമാർക്കറ്റിന്റെ പിൻഭാഗത്ത് നിക്ഷേപിച്ച അറവുമാലിന്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടത്. മാലിന്യം നിക്ഷേപിച്ച സ്ഥലം മണ്ണിട്ട് നികത്തി ചെടികൾ വച്ച് മനോഹരമാക്കിയിട്ടുണ്ട്.



മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. വൃത്തിഹീനമായി കിടക്കുന്ന കോഴിക്കട ഉടൻവൃത്തിയാക്കണം. അടുത്ത മാസം പത്തിനുള്ളിൽ നടത്തുന്ന പരിശോധനയിൽ പാകപ്പിഴ കണ്ടെത്തിയാൽ മാർക്കറ്റ് അടച്ചുപൂട്ടും.
വാർഡ് മെമ്പർ നിഷാ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, വ്യാപാരി വ്യവ സായി പ്രസിഡന്റ് എം സി ദിനേ ശൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സീന, രഞ്ചു ലാൽ, എം പി കൃഷ്ണൻ, തൊഴിലാളികൾ എന്നി വർ യോഗത്തിൽ പങ്കെടുത്തു
Kallachi fish market closed by the Health Department reopens