Jul 30, 2025 08:08 PM

വിലങ്ങാട്: (nadapuram.truevisionnews.com)പ്രകൃതി താണ്ഡവമാടിയ വിലങ്ങാട്ട് ഒരു മനുഷ്യ ജീവനും നഷ്ടപ്പെടാതിരിക്കാൻ മാനവികത ഉയർത്തിപ്പിടിച്ച് സ്വന്തം ജീവൻ നഷ്ടപ്പെടുത്തി പ്രവർത്തിച്ച സോഷ്യലിസ്റ്റ് ആണ് കുളത്തിങ്കൽ മാത്യു മാസ്റ്റർ എന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പറഞ്ഞു.

മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അടിയന്തിര ഇടപെടലാണ് വൻ ദുരന്തത്തിൽ നിന്നും വിലങ്ങാട് നിവാസികളെ രക്ഷിക്കാനായതെന്നും സ്വന്തം ജീവൻ തന്നെ ബലി നൽകിയാണ് ദുരന്തമുഖത്ത് അദ്ദേഹം പ്രവർത്തിച്ചതെന്നും ഭാസ്കരൻ പറഞ്ഞു. ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി വിലങ്ങാട്ട് മഞ്ഞച്ചീളിയിൽ സംഘടിപ്പിച്ച കുളത്തിങ്കൽ മാത്യു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ ഇ.കെ സജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റിയംഗം പി എം നാണു, എം.കെ. മൊയ്തു, മണ്ഡലം ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ,എം ബാൽ രാജ്,യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷ് മലയോരവികസന സമിതി ഭാരവാഹികളായ ജോണി മുല്ലക്കുന്നേൽ,അമ്പലക്കണ്ടി അബ്ദുറഹ്മാൻ , ആർ.ജെ.ഡി വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രൻ വാണിമേൽ ,പി.സഞ്ജയ് ബാവ, മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാല പറമ്പത്ത് എന്നിവർ സംസാരിച്ചു.

ഒലിച്ചു പോയ റോഡുകൾ പുനസ്ഥാപിക്കണമെന്നും പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്നും വിലങ്ങാട് പ്രദേശത്തെ താമസക്കാർക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അനുസ്മരണ യോഗം ആവശ്യപ്പെട്ടു.

MK Bhaskaran says Kulathingal Mathew is a brilliant socialist who upheld humanity

Next TV

Top Stories










News Roundup






//Truevisionall