നാദാപുരം: (nadapuram.truevisionnews.com) 'മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം' എന്ന വിഷയത്തിൽ നാദാപുരത്ത് സെമിനാർ സംഘടിപ്പിക്കാൻ ഐ.എൻ.എൽ (INL) നാദാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഓഗസ്റ്റ് 17 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മോയിൻകുട്ടി വൈദ്യർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സെമിനാർ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ വിഷയാവതരണം നടത്തും. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ മോഡറേറ്ററായിരിക്കും.
സെമിനാറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പർ പി. മോഹൻ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, കെ.പി.സി.സി സെക്രട്ടറി കെ.എം. അഭിജിത്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.പി. ചാത്തു, എസ്.വൈ.എസ് (SYS) നാദാപുരം മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്രി, കേരള മുസ്ലിം ജമാഅത്ത് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ സഖാഫി എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്പെഷ്യൽ സപ്ലിമെന്റ് ഇ.കെ. വിജയൻ എം.എൽ.എ പ്രകാശനം ചെയ്യും.



പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് മണ്ഡലം പ്രസിഡന്റ് കെ.ജി. ലത്തീഫ് പതാക ഉയർത്തുന്നതോടുകൂടി ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ഒ.പി. അബ്ദുറഹിമാൻ ആശംസകൾ അർപ്പിക്കും.
'സംഘടനം' എന്ന വിഷയത്തിൽ ദേശീയ സമിതി മെമ്പർ സി.പി. അൻവർ സാദത്ത് ക്ലാസ്സെടുക്കും. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസർ നാസർ കൈതപ്പൊയിൽ നേതൃത്വം നൽകും. മണ്ഡലം പ്രസിഡന്റ് കെ.ജി. ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രവി പുറ്റങ്കി സ്വാഗതം പറഞ്ഞു. വി.എ. അഹമ്മദ് ഹാജി, ജാഫർ വാണിമേൽ, ഇ.കെ. പോക്കർ എന്നിവർ സംസാരിച്ചു.
Seminar on fascist resistance in secular India organized in Nadapuram