വാണിമേൽ: (nadapuram.truevisionnews.com)അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഓർമ്മ ദിനത്തിൽ വാണിമേൽ അബ്ദുറഹ്മാൻ കേന്ദ്രം ഓഫീസ് തുറന്നു. ക്രസന്റ് ഹൈസ്കൂൾ പരിസരത്ത് പ്രവർത്തനമാരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും കെ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ കെ പി മുഹമ്മദ് പേരോട് നിർവഹിച്ചു.
പഠന കേന്ദ്രം ചെയർമാൻ കുന്നത്ത് മൊയ്തു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കേരള മാപ്പിള അക്കാദമി കോഴിക്കോട് ജില്ല പ്രസിഡണ്ട് എം കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. അലി കാപ്പാട്ട് കിഴക്കയിൽ, ജാഫർ വാണിമേൽ, എം എ വാണിമേൽ, സലീം തോട്ടക്കുനി, എം വി നജീബ്, എം കെ അബൂബക്കർ മാസ്റ്റർ, ശരീഫ് നരിപ്പറ്റ, ഷൗക്കത്ത് വാണിമേൽ തുടങ്ങിയവർ സംസാരിച്ചു. വി കെ അഷ്റഫ്, എം പി റഹ്മത്ത് ടീച്ചർ എന്നിവർ ഗാനവിരുന്നിന് നേതൃത്വം നൽകി.
Mappila Kala Pradhan Center office opened in Vani Mel on muhammed Rafi memorial day