അരൂർ: (nadapuram.truevisionnews.com)തിരക്കേറിയ അരൂർ കോട്ട്മുക്കിൽ ദുരന്തം വിളിപ്പാടകലെ. ഒരു വശത്തേക്ക് ചരിഞ്ഞ് നിൽക്കുന്ന രണ്ട് വൈദ്യുതി പോസ്റ്റുകളാണ് കാൽനടയാത്രക്കാരുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയുയർത്തുന്നത്. അപകടാവസ്ഥയിലുള്ള പോസ്റ്റുകളിലൊന്ന് റോഡിലേക്ക് ചരിഞ്ഞ് പ്ലാസ്റ്റിക് കയർ കെട്ടിയിട്ട നിലയിലാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാരുണ്ടാകുന്ന സ്ഥലമാണിത്. എത്രയും പെട്ടെന്ന് പോസ്റ്റുകൾ സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ചെത്തിൽ കുമാരൻ കെഎസ്ഇബി അധികൃതർക്ക് നിവേദനം നൽകി.
Dangerous electricity poles in Aroor