നാദാപുരം: (nadapuram.truevisionnews.com)വിദേശമദ്യം കൈവശം വെച്ച കുറ്റത്തിന് പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ. ബംഗാളിലെ നദിയാ ജില്ലയിലെ കൃഷ്നഗർ സ്വദേശി ആദിർഘോഷ് ആണ് 16.5 ലിറ്റർ മാഹി വിദേശമദ്യം കൈവശം വച്ച കുറ്റത്തിന് നാദാപുരം എക്സൈസ് പിടിയിലായത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാജി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ് പി പി, ഷിജിൻ എ പി, സിനീഷ് കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബബിൻ ആർ എസ് എന്നിവർ പങ്കെടുത്തു. നിലവിൽ ഇയാൾ നാദാപുരത്തു വാടകയ്ക്ക് താമസിച്ചു. വരികയാണ്.
Bengali national arrested by Nadapuram excise for smuggling foreign liquor