നാദാപുരം: (nadapuram.truevisionnews.com)ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നാദാപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകർ മെഴുകുതിരികൾ കത്തിച്ചു പ്രതിഷേധിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി.ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എ.സജീവൻ,വി വി റിനീഷ്,പി കെ ദാമു , ,രവീഷ് വളയം, എപി ജയേഷ്,അനസ് നങ്ങാണ്ടി, പി രാമചന്ദ്രൻ, കെ ചന്ദ്രൻ,കെ.സുമിത,സുധ സത്യൻ, ,പി സുജാത,പി പി മൊയ്തു എന്നിർ നേതൃത്വം നല്കി.
Congress organized a protest gathering in Nadapuram against the arrest of nuns.