നാദാപുരം :(nadapuram.truevisionnews.com)ഫാസിസ്റ്റ് കാലത്ത് എഴുത്തുകാർ ഭരണകൂട ഭീകരതക്കെതിരെ ധീരമായി പൊരുതണമെന്ന് മുൻ എം.എൽ.എ. വി.ടി.ബൽറാം പറഞ്ഞു. ഫാസിസത്തെ ഉന്മൂലനം ചെയ്യാൻ എഴുത്തുകാർ കാണിച്ച ധീരത സ്വാതന്ത്ര്യ സമരത്തിന് നിമിത്തമായി. ഇന്ന് എഴുത്തുകാരിൽ പലരുടെയു മൗനം ഫാസിസത്തിന് വളമാവുകയാണെന്ന് വി.ടി ബൽറാം പറഞ്ഞു. അബ്ദുല്ല വല്ലൻകണ്ടത്തിൽ രചിച്ച 'തേച്ച മിനുക്കിയ കത്തി' യെന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനകർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു .പുസ്തകം അഹമ്മദ് പുന്നക്കൽ ഏറ്റുവാങ്ങി.മോഹൻ പാറക്കടവ്,ടി.കെ.ഖാലിദ് മാസ്റ്റർ ,ബി.പി.മൂസ,അഹമ്മദ് കുറുവയിൽ,സി.എച്ച് ഹമീദ് മാസ്റ്റർ , എ.ആമിന ടീച്ചർ ,ആർ.പി.ഹസ്സൻ,കെ.കെ.അബൂബക്കർ ,ബ്ലോക്ക് മെമ്പർ കെ ദ്വര, മുഹമ്മദ് പാറക്കടവ്,എ.കെ.ടി കുഞ്ഞമ്മത്,പി.കെ അബ്ദുല്ല ,റിജേഷ് നരിക്കാട്ടേരി ,അമ്പലം ഹമീദ് ,വി.വി.മൊയ്തു , ഏ കെ ഉമേഷ്,സുബൈർ പാറേമ്മൽ,റംല കുട്ട്യാപ്പാണ്ടി,സി.കെ ജമീല,ടി.എ.സലാം ,പഴയങ്ങാടി അബ്ദുറഹിമാൻ സംസാരിച്ചു.അബ്ദുല്ല വല്ലൻകണ്ടത്തിൽ മറുപടി പ്രസംഗം നടത്തി.
Writers must fight against state terrorism - V.T. Balram