Aug 1, 2025 08:41 PM

നാദാപുരം: ( www.truevisionnews.com ) കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. അതിഥി തൊഴിലാളിയും യുവതിയും ഉൾപ്പടെ ആറ് പേർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3. 30 ഓടെ നാദാപുരം താലൂക് ആശുപത്രിയുടെ പരിസരത്താണ് സംഭവം.

പരിക്കേറ്റ ഇവർ നാദാപുരം താലൂക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഒരു സ്കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് തെരുവ് നായയെ തല്ലിക്കൊന്നു. തെരുവ് നായയുടെ ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് നാദാപുരം മേഖല.

Stray dog attacks in Nadapuram Six people including guest worker injured

Next TV

Top Stories










News Roundup






//Truevisionall