നാദാപുരം : (nadapuram.truevisionnews.com)മർദ്ദനത്തിനിരയായ ബസ് കണ്ടക്ടർ വിഷ്ണുവിനെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. നിസ്സാരമായ സംഭവത്തിന്റെ പേരിൽ ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നാദാപുരം മേഖലയിലെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള കൃമിനലുകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ പോലീസ് നടപടി സ്വീകരിക്കണം.പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത് ബസ് സമരം പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.



നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, എടച്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എംകെ പ്രേമദാസ് എന്നിവരാണ് ബസ് കണ്ടക്ടർ വിഷ്ണുവിനെ സന്ദർശിച്ചത്.
Congress leaders visit bus conductor who was beaten up