നാദാപുരം:(nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ഉരുട്ടി പാലത്തിൻ്റെ അപ്രോച്ച് റോഡിന്റെ പുനർനിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ ആശ്വാസ സഹായം. പുനർനിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് 99.5 ലക്ഷം രൂപ അനുവദിച്ചതായി ഇ കെ വിജയൻ എംഎൽഎ അറിയിച്ചു.
മൂന്ന് കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ദുരന്തമേഖലയിലെ പ്രവൃത്തിയായതിനാൽ അടിയന്തര പ്രാധാന്യത്തോടെ ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ കഴിയും. മലയോര ഹൈവേയുടെ മുടിക്കൽ മുതൽ വിലങ്ങാട് പാരിഷ് ഹാൾവരെയുള്ള 32 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കൽ സൊസൈറ്റിയാണ് .
99.5 lakhs allocated for approach road of Vilangad Urutti Bridge