നാദാപുരം: (nadapuram.truevisionnews.com)പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് 16 വർഷം പൂർത്തിയാകുന്ന നാളെ നാദാപുരത്ത് അനുസ്മരണവും പുരസ്കാര സമർപ്പണവും നടക്കും. ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടി വൈകിട്ട് മൂന്നുമണിക്ക് കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
ശിഹാബ് തങ്ങളുടെ ഓർമ്മക്കായി എല്ലാവർഷവും നൽകി വരാറുള്ള സമഗ്ര സേവ പുരസ്കാരം മികച്ച പൊതുപ്രവർത്തകൻ എം സി നാരായണൻ നമ്പ്യാർക്കും കവിയത്രി കെ സലീന ടീച്ചർക്കും സമ്മാനിക്കും. എ കെ മുസ്തഫ തിരൂരങ്ങാടി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും.



മുസ്ലിം ലീഗ് ജില്ലാ മണ്ഡലം നേതാക്കളും പരിപാടിയിൽ സംബന്ധിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഫൗണ്ടേഷൻ ചെയർമാൻ എം കെ അഷ്റഫ് കൺവീനർ സി കെ നാസർ എന്നിവർ അറിയിച്ചു.
Shihab Thangal memorial service and award presentation tomorrow