നാദാപുരം: (nadapuram.truevisionnews.com)നാദാപുരത്തെ വിദ്യാഭ്യാസ സാമൂഹ്യ മേഖലയിൽ ഉണർവ്വും ആവേശവും നൽകിയ ഡോക്ടർ ജി പി കുഞ്ഞാലിക്കുട്ടിയുടെ ഓർമ്മ പുതുക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് നൽകിവരാറുള്ള ഡോക്ടർ ജി പി സ്മാരക അവാർഡിന് പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ടി എം ഇല്യാസ് മാസ്റ്റർ അർഹനായി.
അധ്യാപന രംഗത്ത് ഊർജസ്വലവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത അധ്യാപകനാണ് ടി പി ഇല്യാസ് മാസ്റ്റർ. ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, ഡോ :ടി.പി അഷ്റഫ്, ഡോ ഷൈന ഷമീർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.



ഡോക്ടറുടെ ഓർമ്മ ദിനമായ ആഗസ്റ്റ് 13 നു വൈകിട്ട് 3. 30 ന് ത അലീമുൽ ഇസ്ലാം മദ്രസ്സയുടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നജീബ് കാന്തപുരം എം എൽ എ ടി പി ഇല്യാസ് മാസ്റ്റർക്ക് അവാർഡ് നൽകും. എം സി നാരായണൻ നമ്പ്യാർ ഡോ. ജി. പി അനുസ്മരണ പ്രഭാഷണം നിർവഹിക്കുമെന്ന് ഡോ. ജിപി ഫൗണ്ടേഷൻ ചെയർമാൻ വീസി ഇക്ബാൽ അറിയിച്ചു.
Dr GP Memorial Award to TP Ilyas Master, a role model in the field of teaching