നാദാപുരം: (nadapuram.truevisionnews.com)വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു. വാണിമേൽ കന്നുകുളം സ്വദേശിനി അനുപ്രിയയുടെ രണ്ടര പവൻ സ്വർണമാലയാണ് ബലമായി പിടിച്ച് പറിച്ചെടുത്തത്.
ഇന്നലെ രാത്രി 10.45ന് വീടിന്റെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. വളയം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
Vanimel Two people in custody after breaking into house stealing housewife gold necklace