നാദാപുരം: (nadapuram.truevisionnews.com)പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബും മീഡിയ വൺ ചാനലുമായി ചേർന്ന് വിദ്യാർഥികൾക്കായി 'വിഷ്വൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സ്' തുടങ്ങുകയാണ്. കെ.പി.ഗ്രൂപ്പ് ഇന്റർനാഷണലാണ് വിദ്യാർഥികൾക്കായി കോഴ്‌സ് സ്‌പോൺസർ ചെയ്യുന്നത്.
മീഡിയ ക്ലബ്ബിലെ തിരഞ്ഞെടുത്ത പ്ലസ് വൺ പ്ലസ് ടു വിഭാഗത്തിലെ 25 വിദ്യാർഥികൾക്കാണ് ആറ് മാസം നീണ്ടു നിൽക്കുന്ന കോഴ്‌സ് നൽകുന്നത്. ഇതിന് വേണ്ടി ചെലവാകുന്ന ലക്ഷങ്ങൾ കെപി ഗ്രൂപ്പാണ് സ്‌പോൺസർ ചെയ്യുന്നത്. പരിശീലനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് ജോലിയും ലഭിക്കും.



മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മീഡിയ വൺ അക്കാദമി എക്‌സിക്യൂട്ടീവ് മാനേജർ കെ.പി.റസലും കെ.പി.ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ.പി.മുഹമ്മദലും മീഡിയ ക്ലബ്ബ് കൺവീണർ ഇസ്മായിൽ വാണിമേലും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി, ജനറൽ സെക്രട്ടറി ടി.കെ.അബ്ബാസ്,പ്രിൻസിപ്പൾ ഏ.കെ.രജ്ഞിത്ത്, എൻ.വി.ഹാരിസ്,എം.സൗദ,എം.എം.മുഹമ്മദ്,സുബൈർ തോട്ടക്കാട്ട്,എം.വി.റഷീദ് എന്നിവർ സംസാരിച്ചു.
Visual Media Production Course for students at MIM Higher Secondary School Perode