എടച്ചേരി: (nadapuram.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് തയ്യാറാക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശമനുസരിച്ച്, എടച്ചേരി പഞ്ചായത്ത് തങ്ങളുടെ ജലബജറ്റ് പുറത്തിറക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൻ്റെ സാങ്കേതിക സഹായത്തോടെയും കൃഷി വകുപ്പ്, ജലസേചന വകുപ്പ്, കേരള വാട്ടർ അതോറിറ്റി എന്നിവയുടെ പിന്തുണയോടെയും ഹരിത കേരളം മിഷനാണ് ജലബജറ്റ് തയ്യാറാക്കിയത് എന്ന് വ്യക്തമാക്കി.
ഭാവിയിൽ പഞ്ചായത്തിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന ഒരു പ്രധാന രേഖയായിരിക്കും ഈ ജലബജറ്റ്. ഹരിത കേരളം മിഷൻ ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് വിവേക് വിനോദ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജൻ കൊയിലോത്ത്, എൻ. നിഷ, ഷീമ വള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ഡാനിയ, പി.കെ. ബാലൻ മാസ്റ്റർ, വി. കുഞ്ഞിക്കണ്ണൻ, ഹരിത കേരളം ആർ.പി കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി. നിഷ സ്വാഗതവും മെമ്പർ സി.പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Edachery Panchayat releases water budget