നാദാപുരം : (nadapuram.truevisionnews.com)നരിക്കാട്ടേരിയിലെ പ്രമോദിൻ്റെ കുടുംബത്തിന് ദുരിത പേമാരി. സർവ്വവും തകർന്നു. മേഖലയിൽ കഴിഞ്ഞ ദിവസം ആഞ്ഞു വീശിയ മിന്നൽ ചുഴലിക്കാറ്റിൽ നരിക്കാട്ടേരിയിലെ പ്രമോദിൻ്റെ വീടും തകർന്നിരുന്നു. ഇപ്പോൾ വീടിന് സമീപത്തെ കിണർ താഴ്ന്ന് പോയതോടെ കുളിമുറിയും തകർന്നു വീണു.
താഴ്ന്ന് പോയ കിണറിലേക്കാണ് തകർന്ന് വീണ കോൺക്രീറ്റ് കെട്ടിടം പതിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കുടുംബത്തിന് സംഭവിച്ചിട്ടുള്ളത്.
The well and bathroom of a collapsed house in Narikatteri collapsed