ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഗോർണിക്ക പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ് ഗ്രൂപ്പ് ഇരിങ്ങണ്ണൂരിലെ കച്ചേരി നോർത്ത് എൽ.പി. സ്കൂളിൽ കുട്ടികൾക്കായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചിത്രകലയുടെ വിസ്മയ ലോകം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രാജൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് നിവേദ്യ കെ.ടി.കെ, ഗോർണിക്ക ആർട്ടിസ്റ്റ് ഗ്രൂപ്പ് സെക്രട്ടറി സന്തോഷ് എന്നിവർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുമാരൻ വേണു ചിക്കോന്ന്, പി.ടി.എ. പ്രസിഡൻറ് ബാബു കാവുതിയന്റവിട എന്നിവർ ആശംസകൾ അർപ്പിച്ചു.



ലിതിനീഷ് മുത്തു, ഇ.എം. സന്തോഷ്, പവിത്രൻ കെ.ഇ, സജിത്ത് കുമാർ ടി.പി, ശ്രീജിത്ത് ബോസ്കോ, ഷിബിൻ സി, സുനീഷ് കുമാർ, സുനൂപ്, ശരത്ത് മിറാക്കിൾ, ബിനീഷ് ബാല, അജയ് പ്രകാശ്, ഷീജ വത്സരാജ്, വിവിഷ ലിനിഷ്, സഫ്‌വാന, ഇ.പി. സജീവൻ എന്നിവർ പങ്കെടുത്തു. ഷീജ വത്സരാജ് നന്ദി രേഖപ്പെടുത്തി.
Painting camp organized for children in Iringannoor