വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് നടുക്കം മാറാത്ത ഒരാണ്ട്. വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരെ രക്ഷിച്ച് സുരക്ഷിതരാക്കിയ ശേഷം ദുരന്തത്തിൽ മരണപ്പെട്ട മാത്യു മാസ്റ്ററുടെ ഓർമ്മ പുതുക്കുന്നു.
സോഷ്യലിസ്റ്റും വിദ്യാർത്ഥിജനത മടപ്പള്ളി കോളേജ് കേരള വിദ്യാർത്ഥി യൂണിറ്റ് പ്രസിഡന്റുമായിരുന്ന കുളത്തിങ്കൽ മാത്യു മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആർ. ജെ. ഡി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് സമുചിതമായി ആചരിക്കും.



വിലങ്ങാടിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന കൗൺസിലംഗം ഇ.കെ. സജിത് കുമാർ, മറ്റ് ജില്ലാ-മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുക്കും. ആർ.ജെ.ഡി. നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിക്കും.
മാത്യു മാസ്റ്ററുടെ ധീരമായ പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും അനുസ്മരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
First death anniversary of Kulathingal Mathew Master Memorial evening in Vilangad